കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ എൽദോ മാർ ബസേലിയോസ് ബാവയുടെ 338ആം ഓർമ്മ പെരുന്നാൾ ഭക്ത്യാദരപൂർവ്വം കിചണർ സെൻ്റ് സ്റ്റീഫൻ സിറിയക് ഓർത്തഡോക്സ് പള്ളിയിൽ ഒക്ടോബർ 7ആം തീയതി ബഹു വികാരി എബി മാത്യുവിൻ്റെയും കുര്യൻ മാത്യു അച്ചൻ്റെയും നേതൃത്വത്തിൽ ആഘോഷിച്ചു.. കുർബ്ബാനനന്തരം പരിശുദ്ധ ബാവയുടെ നാമത്തിൽ പ്രത്യേക ധൂപ പ്രാർത്ഥന നടത്തി.. പെരുന്നാളാനന്തരം വിശ്വാസികൾക്ക് പാച്ചോർ നേർച്ച ക്രമീകരിച്ചിരുന്നു..
top of page
bottom of page
Comments