കാനഡ ഒൻ്റാറിയയിലെ കിച്ചണർ സെൻ്റ് സ്റ്റീഫൻ പള്ളിയിൽ ആണ്ടു തോറും നടത്തി വരാറുള്ള വി. ദൈവമാതാവിൻ്റെ ജനന പെരുന്നാളും ഇടവകയുടെ ഓണാഘോഷവും സെപ്റ്റംബർ 9, ശനിയാഴ്ച പൂർവാധികം ഭംഗിയായി ആചരിക്കാൻ സാധിച്ചു.
ബഹു. വികാരി റവ. ഫാ. എബി മാത്യു,റവ. ഫാ. എൽദോസ് കക്കാടൻ , റവ. ഫാ. കുര്യൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ മൂന്നിന്മേൽ കുർബ്ബാനയോടെ ആരംഭിച്ച ശുശ്രൂഷകളിൽ നൂറു കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. മലങ്കരയുടെ പ്രകാശ ഗോപുരം പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവയുടെ ഓർമ്മയ്ക്കായി പ്രത്യേക ധൂപ പ്രാർത്ഥനയും സൺഡേ സ്ക്കൂൾ വിദ്യാർഥികൾക്ക് ബാക് ടു സ്ക്കൂൾ പ്രത്യേക പ്രാർത്ഥനയും കുർബ്ബാനനന്തരം നടത്തി..
നൂറു കണക്കിന് വിശ്വാസികൾ കൊടി,കുട, തുടങ്ങിയവ ഏതി സംബന്ധിച്ച പെരുന്നാൾ റാസ അനുഗ്രഹ പ്രദമായിരുന്നു. റവ. ഫാദർ കുര്യൻ മാത്യു അച്ചൻ റാസയ്ക് നേതൃത്വം നൽകി..
റാസാനന്തരം ഇടവകയുടെ ഔദ്യോഗിക വെബ്സൈറ്റ് ( https://www.ststephenkitchener.ca/ ) പ്രകാശനം റവ. ഫാദർ എൽദോസ് കക്കാടൻ നിർവഹിച്ചു.
പെരുന്നാൾ ചടങ്ങുകൾക്ക് ശേഷം എല്ലാ വിശ്വാസികൾക്കും പാചോർ നേർച്ച ക്രമീകരിച്ചിരുന്നു. ഈ അവസരത്തിൽ സഭയുടെ വിശ്വാസ പടയാളികളായ റവ.ഫാദർ എബി മാത്യു, റവ.ഫാദർ എൽദോസ് കക്കാടൻ എന്നിവരുടെ 20ആം പൗരോഹിത്യ വാർഷികം ഇടവക ആഘോഷിച്ചു.
ശേഷം ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തി..
Comments