കിച്ചണർ സെൻ്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പരി. യൽദോ പെരുന്നാൾ ശുശ്രൂഷകൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.. ഇന്നലെ ( ഡിസംബർ 24) 5 മണിക്ക് സന്ധ്യ പ്രാർത്ഥനയോടെ ആരംഭിച്ച ശുശ്രൂഷകൾക്ക് റവ. ഫാ. കുര്യൻ മാത്യു നേതൃത്വം നൽകി.. തുടർന്ന് വി. കുർബ്ബാനയും തീ ജ്വാല ശുശ്രൂഷയും നടത്തി.. അനുഗ്രഹീതമായ ശുശ്രൂഷകൾക്ക് ശേഷം ക്രിസ്തുമസ് മധുരം വിതരണം ചെയ്തു. സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, കരോളും തുടർന്ന് നടത്തി.. അവസാനമായി സാന്താക്ലോസ് സ്പെഷ്യൽ ക്രിസ്തുമസ് ഉപഹാരങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും നൽകുകയും ചെയ്തു..
top of page
bottom of page
Comentários