സഭയുടെ പ്രഥമ രക്തസാക്ഷിയായ സ്തെഫാനോസ് സഹദായുടെ നാമത്തിൽ ഉള്ള കാനഡയിലെ ഏക ദേവാലയമായ കിച്ചണർ സൈൻ്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാൾ 2024 ജനുവരി 7, ഞായറാഴ്ച റവ. ഫാ. എബി മാത്യു, റവ. ഫാ. കുര്യൻ മാത്യു, റവ. ഫാ. റെജി വർഗ്ഗീസ് എന്നിവരുടെ കാർമികത്വത്തിൽ പൂർവാധികം ഭംഗിയായി നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

തദവസരത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.
Comments